കണ്ണൂര്‍: ഇരിട്ടിയില്‍ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇരിട്ടി പുന്നാടിന് സമീപം കീഴൂര്‍കുന്നിലാണ് അപകടം നടന്നത്.
പട്ടാന്നൂര്‍, മുട്ടന്നൂര് ചാളക്കണ്ടി സ്വദേശി കെ കെ വിശാല്‍ കുമാര്‍ (21) ആണ് മരിച്ചത്.
ബസുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക