മല്ലപ്പള്ളി: മല്ലപ്പള്ളിയില്‍ ബൈക്കിനെ മറികടന്ന സ്കൂട്ടര്‍ യാത്രികയെ പിന്നാലെയെത്തി തള്ളിവീഴ്ത്തി യുവാവ്.
നിയന്ത്രണം വിട്ട് സ്കൂട്ടറും ബൈക്കും മറിഞ്ഞ് രണ്ടുപേര്‍ക്കും പരിക്കേറ്റ് ചികിത്സയിലാണ്. തയ്യല്‍ക്കട നടത്തുന്ന നാല്പ്പത്തിയെട്ടുകാരിക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ മാന്താനം കോട്ടപ്പടി സരിതഭവനത്തില്‍ ജയകൃഷ്ണനെന്ന ഇരുപതുകാരനെതിരെ പൊലീസ്കേസെടുത്തു.
വെള്ളിയാഴ്ച തയ്യല്‍ക്കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടയില്‍ ജയകൃഷ്ണന്റെ ബൈക്കിനെ യുവതിയുടെ സ്കൂട്ടര്‍ ഓവര്‍ ടേക്ക് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ ജയകൃഷ്ണന് യുവതിയെ ചെയ്സ് ചെയ്ത് റേസ് നടത്താന്‍ ക്ഷണിച്ച് പ്രകോപനം നടത്തി.
കടയ്ക്ക് മുന്നിൽ കാര്‍ പാര്‍ക്ക് ചെയ്തത് എതിര്‍ത്തതിന് എസ്ഐ പോക്സോ കേസിൽ കുടുക്കി; കാറിലുണ്ടായിരുന്ന മകളെ യുവാവ് കയറിപ്പിടിച്ചെന്ന എസ്ഐയുടെ ഭാര്യയുടെ പരാതി ശരിയാണോയെന്ന് അന്വേഷിക്കുമെന്ന് കണ്ണൂര്‍ റൂറൽ എസ്പി
എന്നാല്‍ യുവതി വേഗം നിയന്ത്രിച്ച് യാത്ര തുടര്‍ന്നതോടെ യുവതിയെ തോളില്‍ പിടിച്ച് തള്ളുകയായിരുന്നു. ഇതിനിടയില്‍ നിയന്ത്രണം നഷ്ടമായി ജയകൃഷ്ണന് റോഡില്‍ വീഴുകയും ഇയാളുടെ ബൈക്ക് നിരങ്ങിച്ചെന്ന് സ്കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക