കൊച്ചി: മോൻസൻ മാവുങ്കലിന്റെ ശേഖരത്തില്‍ കോടികള്‍ വിലയുള്ള ആഡംബര കാറുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നിലെ രഹസ്യം പുറത്ത്. അഡംബരവും പൊങ്ങച്ചവും കാണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി കേടായ കാറുകള്‍ കുറഞ്ഞ വിലക്ക് വാങ്ങി വീട്ടുമുറ്റത്ത് കൊണ്ടിട്ടിരിക്കുന്നതാണെന്ന് റിപ്പോര്‍ട്ട്
കോടികൾ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരംതന്നെ ഇയാളുടെ വീട്ടിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊച്ചി കലൂരിലെ വീട് മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. മ്യൂസിയത്തിനകത്ത് അത്യാധുനിക ആഡംബര കാറായ പോര്‍ഷെ അടക്കം 30ഓളം കാറുകള്‍ ഉണ്ട്. എന്നാല്‍ ഇവയില്‍ പലതും കേടായ വാഹനങ്ങളാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
‘കുഞ്ഞു കരയുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതിനാൽ മൂക്കും വായും പൊത്തിപ്പിടിച്ചു’: കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് അമ്മ
തകരാറിലായ ഈ വാഹനങ്ങൾ ചെറിയ തുകയ്ക്ക് വാങ്ങിയ ശേഷം അതൊക്കെ വീട്ടിൽ കൊണ്ടുവന്നിടുകയായിരുന്നു ഇയാളെന്നാണ് കരുതുന്നത്. ആളുകളെ കബളിപ്പിക്കുക എന്നതായിരുന്നു ഇതിലൂടെ ഇയാള്‍ ലക്ഷ്യമിട്ടരുന്നത്.
താൻ വലിയ സമ്പന്നനും ആഡംബരം നിറഞ്ഞവനുമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടാണത്രെ ഇയാൾ ഇതൊക്കെ ചെയ്തരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക