ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ഖുർജ മേഖലയിൽ 12 വയസുകാരന്റെ നാവ് അയൽവാസികൾ മുറിച്ചുമാറ്റി. കുട്ടികള്‍ തമ്മിലുള്ള വഴക്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ ഇടപെട്ടതോടെയാണ് സംഗതി കൈവിട്ടുപോയതെന്ന്
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
രൂക്ഷമായ വാക്കുതർക്കത്തിൽ എതിരാളികൾ പരസ്പരം ആക്രമിക്കാൻ തുടങ്ങി.ഇതിനെത്തുടർന്ന് ഒരു ആൺകുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും മറ്റൊരാൾക്ക് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.
കാണാതായ ആളെ അന്വേഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുമ്പോള്‍ മദ്യലഹരിയില്‍ ”സ്വയം അന്വേഷിച്ച്” കാണാതായ 50-കാരന് ഉദ്യോഗസ്ഥര്‍ക്കൊപ്പം ! തുര്‍ക്കിയില്‍ നടന്നത്
“ഞാൻ ഒന്നും ചെയ്തിട്ടില്ല.” തന്റെ അയൽവാസികളായ കുൽദീപ്, സച്ചിൻ എന്നിവർ സുഹൃത്തുക്കളോടൊപ്പം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഭാഗികമായി സംസാരശേഷി നഷ്ടപ്പെട്ട കുട്ടി ആരോപിച്ചു.
തന്റെ മകൻ വെളിയിൽ കളിക്കുന്നതിനിടെ അയൽവാസികൾ ആക്രമിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരാൾ അറസ്റ്റിലായപ്പോൾ മറ്റ് രണ്ടുപേർ ഒളിവിലാണ്.
കുട്ടി ഇപ്പോൾ ചികിത്സയിലാണ്, തലയ്ക്ക് പരിക്കേറ്റ ആൺകുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക