സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന ചൊവ്വാഴ്ചയോടെ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാഹചര്യമുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടുക്കി, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വാങ്ങാന്‍ തയ്യാറാകൂ! മാരുതിയുടെ ഈ 5 കാറുകൾ വിപണിയിലേക്ക്, ആരംഭ വില 3 ലക്ഷം രൂപ
മാത്രമല്ല, ബുധനാഴ്ച കോഴിക്കോട് ജില്ലയിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നാളെ പത്ത് ജില്ലകളിലും ചൊവ്വാഴ്ച ആറ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. മഴ മുന്നറിയിപ്പിനോടൊപ്പം തന്നെ ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക