തിരുവനന്തപുരം: ബന്ധുവിന്റെ വീട്ടില്‍ കുളിക്കാന്‍ പോയ 22കാരിയായ യുവതിക്ക് നേരെ പീഡനശ്രമം. തിരുവനന്തപുരം കല്ലമ്പലത്ത് മുത്താനയിലാണ് സംഭവം. വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കി എത്തിയ സംഘം യുവതിയുടെ കൈയ്യും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.
തൊട്ടടുത്ത കുളമുള്ള ബന്ധുവീട്ടില്‍ കുളിക്കാനും തുണി അലക്കാനുമായി യുവതി എല്ലാദിവസവും പോകാറുണ്ട്. ബന്ധുവീട്ടിലുള്ളവര്‍ ജോലിക്ക് പോയതിനാല്‍ സംഭവ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാള്‍ എത്തി മടങ്ങി കുറച്ച് സമയത്തിന് ശേഷം നാലുപേര്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് കൈയ്യും കാലും കെട്ടിയ ശേഷം വായില്‍ ഷാള്‍ തിരുകിക്കയറ്റി യുവതിയെ അക്രമികള്‍ ഉപ്രദവിച്ചു.
ആക്രമണത്തിനിടെ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടപ്പെട്ടമായതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
വിദഗ്ധ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. സ്ഥലത്ത് കറങ്ങിനടന്ന നാലുപേരെ കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക