സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തും. സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാന്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും സതീദേവി അറിയിച്ചു.
പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കുത്തിക്കൊലപ്പൊടുത്തിയ നിതിന മോളുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷ.
‘സ്ത്രീധനത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ നിയമങ്ങള്‍ കൊണ്ടുവരുമെന്നും സതീദേവി പ്രഖ്യാപിച്ചു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രം വിവാഹം നടത്താന്‍ നിയമനിര്‍മ്മാണം നടത്തും. പാരിതോഷികങ്ങള്‍ നല്‍കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. വിവാഹത്തിന് മുമ്പ് കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കും. ഹരിത വിഷയം വനിതാ കമ്മീഷന് ചര്‍ച്ച ചെയ്തിട്ടില്ല’- പി. സതീദേവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക