മലപ്പുറം: മമ്പാട് മകളോടുള്ള സ്ത്രീധന പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പൊലീസ് പിടിയിലായി. ഊർങ്ങട്ടിരി തഞ്ചേരി കുറ്റിക്കാടൻ അബ്ദുൽ ഹമീദ് ആണ് അറസ്റ്റിലായത്.
അരീക്കോട് കുനിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പെൺകുട്ടിയുടെ ഭർത്താവായ പ്രതിയെ പിടികൂടിയത്.
‘രാമായണ’ത്തിലെ ‘രാവണൻ’ അരവിന്ദ് ത്രിവേദി ഹൃദയാഘാതം മൂലം മരിച്ചു, സുനിൽ ലാഹിരി അനുശോചനം രേഖപ്പെടുത്തി
മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള സങ്കടം വീഡിയോ ചിത്രീകരിച്ചശേഷമാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. മൂസക്കുട്ടി വീടിനു സമീപത്തെ റമ്പര്‍ തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 23 നായിരുന്നു സംഭവം.
മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദും 2020 ജനുവരി 12 നാണ് വിവാഹിതരായത്. അന്നുമുതല്‍ സ്ത്രീധനം കുറഞ്ഞെന്നു പറഞ്ഞുള്ള പീഡനമായിരുന്നുവെന്ന് ഹിബ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക