പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഭ്രമം ആരാധകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോഴിതാ ഭ്രമം ട്രെയിലറിലെ ഒരു ഭാഗത്തെ കുറിച്ച് DQ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയ്ലറിൽ പൃഥ്വിരാജ് ‘ഞാൻ സി.ഐ.ഡി രാംദാസ്’ എന്ന് പറയുന്ന ഭാഗം ലാപ്ടോപ്പിലിട്ട് ആരെയോ വിളിക്കുന്ന ഭാവത്തിൽ ഇരിക്കുന്ന ദുൽഖറിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.
‘സി.ഐ.ഡി രാംദാസിന് എന്നിൽ നിന്ന് എന്താണ് വേണ്ടത് പൃഥ്വിരാജ് സുകുമാരൻ, നിങ്ങളാണോ എന്റെ നമ്പർ ഇയാൾക്ക് കൊടുത്തത്,’ എന്ന ക്യാപ്ഷനോടു കൂടെയാണ് DQ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. രസകരമായ ഒട്ടനവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക