തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓണ്‍ലൈനായും ബുക്ക് ചെയ്യാം. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ വിദേശ മദ്യ വില്പന ശാലകളിലും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം സജ്ജമായി കഴിഞ്ഞു. പണമടച്ച് ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒടിപിയുമായി വില്പനശാലകളിലെത്തി ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം.
സംസ്ഥാനത്ത് ആദ്യമായി വിദേശമദ്യ വില്പനയ്ക്ക് ഒാണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത് കണ്‍സ്യൂമര്‍ഫെഡാണ്. fl.consumerfed.in എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്.
ഈ വെബ്സൈറ്റില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒ.ടി.പി ലഭ്യമാകും. ഇതിന് ശേഷം പേര് നല്കി, മദ്യം വാങ്ങുന്നയാള്‍ 23ന് വയസിന് മുകളിലുള്ള ആളെന്ന് സാക്ഷ്യപ്പെടുത്തണം.
പിന്നീട് ആവശ്യമുള്ള വിദേശ മദ്യം തിരഞ്ഞെടുക്കാം. ബിയറും, വൈനുമടക്കം ലഭ്യമാണ്. തിരഞ്ഞെടുക്കുന്ന മദ്യം കാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ശേഷം പണം അടയ്ക്കണം. യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ് , ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം അടയ്ക്കാം.
മദ്യം ഡെലിവറിക്ക് തയാറാണെന്നുള്ള സന്ദേശവും ഒടിപിയും വാങ്ങുന്നയാളുടെ ഫോണിലെത്തും. ഇതുമായി നേരിട്ട് വില്‍പശാലയിലെത്തിയാല്‍ മദ്യം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക