വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ നൂറോളം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
കുണ്ടുസ് പ്രവിശ്യയിലെ ഷിയാ പള്ളിയിലാണ് സ്ഫോടനം നടന്നത്.
https://twitter.com/Mohammadwardak6/status/1446421486550634509?s=20
90ഓളം പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
മരിച്ചവരുടെ എണ്ണം ഇനിയും ഉയരാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല.
അതേസമയം സ്ഫോടനത്തെ കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് താലിബാന് വക്താവ് സെയ്ബുള്ള മുജാഹിദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക