ഐഫോണ്‍ എസ്ഇ ഫോണിന് മൂന്നാം തലമുറയെത്തുന്നതായി റിപ്പോർട്ടുകൾ. ഉപയോക്താക്കൾക്കിടയിൽ പ്രതീക്ഷ നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതുവരെ വിപണിയിലെത്താത്ത തരത്തിലുള്ള നിറങ്ങളോടെയും സവിശേഷതകളോടെയും കൂടിയായിരിക്കും ഐഫോണ്‍ എസ്ഇ മൂന്നാം തലമുറ എത്തുകയെന്നാണ് വിവരം. ഓറഞ്ച്, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെ ഇതുവരെ ഇറങ്ങാത്ത നിറങ്ങളിലാവും പുതിയ പതിപ്പ് എത്തുക. പൊതുവിൽ ആപ്പിളിന്റെ വിലകുറഞ്ഞ ഫോണ്‍ എന്ന ഖ്യാതി നേടിയിട്ടുണ്ട് ഐഫോണ്‍ എസ്ഇ.
അഡ്വാന്‍സ്ഡ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ച് ടിവിഎസ്
5ജി കണക്ടിവിറ്റിയോടെയാണ് ഐഫോണ്‍ എസ്ഇ മൂന്നാം തലമുറ എത്തുകയെന്നാണ് വിവരം. കൂടുതൽ പ്രത്യേകതകളോടെയും ഡിസൈനുകളിലുമായിരിക്കും മൂന്നാം പതിപ്പെത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. ഐഫോണ്‍ 13 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത് എ15 ബയോണിക്ക് ചിപ്പ് ശ്രേണിയാണ്. ഇസിം സപ്പോര്‍ട്ടും പുതിയ എസ്ഇയ്ക്ക് ആപ്പിള്‍ നല്‍കും എന്നാണ് സൂചന. സ്ക്രീന്‍ വലിപ്പം 4.7 തന്നെ ആയിരിക്കും എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക