തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
നാളെ കൊല്ലം മുതൽ ഇടുക്കി വരെ ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം ഒഴികെ മറ്റ് ജില്ലകലിൽ യെല്ലോ അലർട്ടുമായിരിക്കും.
കേരള തീരത്ത് കാറ്റിൻറെ വേഗം 50 കി,മി വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. ഇതാണ് മഴ ശക്തമാകാൻ കാരണം.
പാലക്കാട് അട്ടപ്പാടിയിൽ ഇന്നലെ തുടങ്ങിയ കനത്തമഴ ഇപ്പോഴും തുടരുന്നു. ചുരം റോഡിലേക്ക് മലവെള്ളം ഒലിച്ചു വന്ന് ഗതാഗതം തടസപ്പെട്ടു. ഇതേ തുടർന്ന് മണ്ണാർക്കാട് ആശുപത്രിയിലേക്കുള്ള രോഗികളടക്കം വഴിയിൽ കുടുങ്ങി കിടക്കുകയാണ്.
പലയിടത്തും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. മന്തംപൊട്ടി ഭാഗത്താണ് ഗതാഗതം തടസപ്പെട്ടത്. ജലനിരപ്പ് ഉയർന്നതോടെ മന്തംപൊട്ടി പാലത്തിന് മുകളിലൂടെയാണ് വെള്ളമൊഴുകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക