ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മകന് സഞ്ജീവ് ആര്യയും ബിജെപിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ വച്ചാണ് ഇരുവരും പാര്‍ട്ടിയില്‍ ചേര്‍ന്നത്.
സംസ്ഥാനത്ത് ഏതാനും മാസങ്ങള്‍ക്കകം നിയസമഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക