തിരുവനന്തപുരം: സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ യുടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തില്‍ അധികാരമാറ്റം വരുന്നു. നിലവില്‍ അഖിലേന്ത്യ പ്രസിഡന്റ് മന്ത്രി മുഹമ്മദ് റിയാസ് ആണ്. സംസ്ഥാന ഫ്രക്ഷന് യോഗത്തിലാണ് തീരുമാനം.
അടുത്തയാഴ്ച ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗം ചേരും. ഈ യോഗത്തിൽ പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറി എ.എ റഹീം പുതിയ അഖിലേന്ത്യ പ്രെസിഡന്റാകുമെന്ന് സൂചനയുണ്ട്. ജെയ്ക് സി തോമസും ദേശീയ സെന്ററിലേക്ക് മാറും
പ്രതികരിക്കാൻ ഇവിടെ എഴുതുക