Home KERALA നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു

ചാരുംമൂട് : നിയന്ത്രണം വിട്ട ബൈക്ക്(bike) വൈദ്യുതി പോസ്റ്റിലിടിച്ച്(electric post) വിദ്യാർഥി മരിച്ചു. നൂറനാട് പാലമേൽ ആദിക്കാട്ടുകുളങ്ങര പണിക്കരയ്യത്ത് ഷാഹുൽ ഹമീദിന്‍റെ മകൻ ഇർഫാൻ (17) ആണ് മരിച്ചത്. അടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്(Student).

 

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ പള്ളിമുക്ക് -ആനയടി റോഡിൽ പണയിൽ വെച്ചായിരുന്നു അപകടം. ഉടൻ തന്നെ ഇർഫാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read :   വിവാഹത്തിന് മുന്നോടിയായി കർക്കശമായ ഡയറ്റിങ്ങുമായി കത്രീന കൈഫ്