ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ആരോഗ്യനില തൃപ്തികരം. പനിയെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണ് മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എയിംസിലെ കാർഡിയോ-ന്യൂറോ വിഭാഗത്തിൽ ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മൻമോഹൻ സിംഗിനെ ചികിത്സിച്ചിരുന്നത്. മൻമോഹൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക