കോട്ടയം: കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടല്‍. മൂന്നു വീടുകള്‍ ഒലിച്ചുപോയി. ഒരു വീട്ടിലെ ആറ് പേര് ഉള്‍പ്പെടെ 13 പേരെ കാണാതായി. മൂന്നു മൃതദേഹം കണ്ടെത്തിയെന്ന് ഗ്രാമപഞ്ചായത്തംഗം അറിയിച്ചു.
നാട്ടുകാരാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ പ്രദേശത്തേക്ക് എത്താനായിട്ടില്ല. പ്രദേശത്ത് ഒറ്റപ്പെട്ട് പോയവരെ രക്ഷപ്പെടുത്തനായി വ്യോമസേനയുടെ സഹായം ഉള്‍പ്പടെ ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക