തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ നാശം വിതച്ച് കനത്തമഴ തുടരുന്നു. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വ്യാപക കൃഷിനാശമുണ്ടായി.
കുമ്ബഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി കഴിഞ്ഞു. പമ്ബയാറില് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിന് സമീപത്തേയ്ക്ക് വെള്ളം കയറുകയാണ്. വെള്ളം കയറുവാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വ്യാപാരികളും ജാഗ്രതയിലാണ്.
മഴവെള്ളം ഒഴുകി പോകാനാകാതെ പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസി ഗാരേജ് വെള്ളത്തിനടിയിലായതായും റിപ്പോര്‍ട്ടുണ്ട്. അടൂരില്‍ വൈദ്യുതി നിലച്ചു. ജില്ലയില്‍ എവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക