തിരുവനന്തപുരം: മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ് സുകുമാരന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് വിതുര ട്രൈബൽ മേഖലയിൽ കൊന്നമരത്തിൻ മൂട് ട്രൈബൽ സെറ്റിൽമെന്റ് കോളനിയിലെ 20 ഓളം കുരുന്നുകൾക്ക് അടുത്ത ഒരു വർഷത്തെക്ക് ആവശ്യമായ ബാഗുകൾ, കുടകൾ, പുസ്തകങ്ങൾ, മറ്റ് പഠനോപകാരണ സാധനങ്ങൾ എന്നിവ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ വിതുര സബ് ഇൻസ്പെക്ടർ സുധീഷിൻറെ സാന്നിധ്യത്തിൽ വിതരണം ചെയ്തു.
കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടഞ്ഞപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരു വഴിയും ഇല്ലാതിരുന്ന കുരുന്നുകളെ വിതുര പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് ഓൺലൈൻ പഠനത്തിന് വേണ്ടിയുള്ള എല്ലാവിധ സഹായങ്ങളും ചെയ്യ്തു കൊടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക