ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം ഉയര്‍ത്തിയേക്കും. നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്യാബിനറ്റ് അംഗീകാരം നല്കിയാല് വിരമിച്ച ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ദീപാവലിയോടനുബന്ധിച്ച് മൂന്ന് ശതമാനം കൂടി വര്‍ധിപ്പിച്ചാല്‍ ക്ഷാമബത്ത 31 ശതമാനമായി ഉയരും.
കോവിഡ് വ്യാപനത്തിന്റെ തുടക്കകാലമായ 2020ലാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച ക്ഷാമബത്ത നല്‍കുന്നത് മരവിപ്പിച്ചത്.
ജൂലൈ മുതല്‍ വര്‍ധിപ്പിച്ച ക്ഷാമബത്ത നല്കി തുടങ്ങിയത് ലക്ഷകണക്കിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് പ്രയോജനം ചെയ്തത്.
28 ശതമാനമാക്കി വര്‍ധിപ്പിച്ച ക്ഷാമബത്തയാണ് ജീവനക്കാര്‍ക്ക് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക