സുഗന്ധവ്യഞ്ജനങ്ങളിൽ ഔഷധമേന്മകളുള്ള ഒന്നാണ് ഗ്രാമ്പു. മോണരോഗങ്ങളും പല്ലുവേദനയും ശമിപ്പിക്കാൻ പണ്ട് മുതൽക്കേ ഉപയോഗിച്ചിരുന്ന ഒന്നാണ് ഗ്രാമ്പു.
ഗ്രാമ്പുവിലെ ആന്റി ഇൻഫമേറ്ററി ഘടകങ്ങൾ മോണയിലെ പഴുപ്പ് നീക്കും, പല്ലുവേദന, മോണവേദന, ബാക്ടീരിയകൾ കാരണമായി, വായിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്കും ഔഷധമാണ്.
ദിവസവും നാലോ അഞ്ചോ ഗ്രാമ്പു കഴിക്കുന്നത് കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. ശ്വാസകോശാർബുദം തടയാൻ ഗ്രാമ്പുവിലെ സംയുക്തങ്ങൾ സഹായിക്കുന്നു.
പ്രമേഹമുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള പാരമ്പര്യ ഔഷധമായി ഗ്രാമ്പു ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ഗ്രാമ്പുവിൽ യൂജെനോൾ എന്ന സംയുക്തം ഉണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ജലദോഷം, പനി എന്നിവയ്ക്കുള്ള ഔഷധമാണ് ഗ്രാമ്പു. ശ്വാസകോശത്തിലെ അണുബാധകൾ തടയാൻ ഗ്രാമ്പുവിന് പ്രത്യേക കഴിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക