തിരുവനന്തപുരം: നടന് പൃഥ്വിരാജിന്റെ സിനിമകള്‍ക്ക് തീയറ്ററില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകള്‍ രംഗത്ത്. നിരന്തരം ഒ.ടി.ടിയില്‍ മാത്രമായി സിനിമകള്‍ റിലീസ് ചെയ്യുന്നു എന്ന് കാണിച്ചാണ് തിയേറ്റര്‍ ഉടമകള്‍ സിനിമകള്‍ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതിനകം പൃഥ്വിരാജിന്റെ മൂന്ന് സിനിമകളാണ് ഒടിടിയില്‍ റിലീസ് ചെയ്തിട്ടുള്ളത്. ‘കോള്‍ഡ് കേസ് ആണ് ആദ്യ ചിത്രം. പിന്നീട് കുരുതിയും ഭ്രമവും ഒടിടിയില്‍ എത്തി. സാഹചര്യങ്ങളാണ് ഒടിടി തെരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്ന് നടന് ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. അതേസമയം സംസ്ഥാനത്ത് മള്‍ട്ടിപ്ലക്സ് ഉള്‍പ്പെടെയുള്ള സിനിമാ തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും. തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക