ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ച് തമിഴ്നാട്. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.
നിലവില്‍ ഡാമിലേയ്ക്ക് 3025 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും എത്തുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്.
നിലവില്‍ മാനദണ്ഡങ്ങള്‍ പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കും.
138 അടിയില്‍ എത്തിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പും നല്‍കും. 142 അടിയില്‍ എത്തിയാല്‍ മാത്രമേ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടാകു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക