ആലപ്പുഴ: തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വെട്ടിച്ച ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. അരൂര്‍ സ്വദേശി ഷീലയാണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിക്ക് ചന്തിരൂര്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
നായ കുറുകെ ചാടിയപ്പോള്‍ വണ്ടി വെട്ടിയ്ക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോ റിക്ഷ മറിയുകയുമായിരുന്നു. ഓട്ടോയില്‍ നിന്നും തെറിച്ചുപോയ ഷീല തലയിടിച്ചാണ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് തോമസ് മരിച്ചതിനെ തുടര്‍ന്ന് കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് ഷീല ഓട്ടോ ഡ്രൈവറായത്. ചന്തിരൂര്‍ പാലം ഓട്ടോ സ്റ്റാന്‍ഡിലെ ഏക വനിതാ ഡ്രൈവറാണ് ഷീല.
പ്രതികരിക്കാൻ ഇവിടെ എഴുതുക