സ്ട്രീറ്റ് ഫുഡിൽ എല്ലാരുടെയും പ്രിയപ്പെട്ട വിഭവമാണ് പാനി പൂരി. ഇപ്പോൾ ഇലയിൽ വിളമ്പിയ പാനി പൂരിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്
ദില്ലിലെ ചാന്ദനി ചൗക്കിലാണ് ഇലയില്‍ പാനിപൂരി വിളമ്പി നല്‍കുന്നത്. സാധാരണ ഒരു ചെറിയ സ്റ്റീല്‍ പാത്രത്തിലോ മറ്റുമാണ് പാനിപൂരി വിളമ്പി നല്‍കുന്നത്. എന്നാല്‍ ഇവിടെ ആദ്യം ഗോല്‍ഗപ്പയില്‍ നന്നായി ഉടച്ചെടുത്ത ആലൂവും കടലയും നിറച്ചശേഷം മധുരമുള്ള തൈരില്‍ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്.
View this post on Instagram
‘ഒയേ ഫുഡീ’ എന്ന ഇന്‍സ്റ്റഗ്രാം ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.ഇതുവരെ 21 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 91000-ല്‍ പരം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഒപ്പം നല്ല കമന്റുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക