ദില്ലി:ഡല്‍ഹിയില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. ഗുരുതര പരിക്കേറ്റ കുട്ടി ഇപ്പോഴും രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുമായി നിൽക്കുന്ന ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയിൽ കുടുങ്ങിയിരുന്നു.
വീട്ടിന് മുന്നിൽ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തുവച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
രക്തമൊലിക്കുന്ന നിലയിലാണ് കുട്ടി വീട്ടിൽ തിരിച്ചെത്തിയത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രി അധികൃതരാണ് കുട്ടി ബലാത്സംഗം നേരിട്ടതായി കുടുംബത്തെ അറിയിച്ചത്.
കൂലിപ്പണിക്കാരനാണ് കുട്ടിയുടെ അച്ഛൻ. അന്വേഷണത്തിൽ കുട്ടിയെ പ്രതിക്കൊപ്പം സമീപത്തെ ചന്തയിൽ വച്ച് കണ്ടതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. റോഹ്ത്തകിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക