ഇടുക്കി: ഇടുക്കിയിലെ കട്ടപ്പന കാഞ്ചിയാറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തുമുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി ബെജാമിന്‍ ബസ്കിയെന്ന തൊഴിലാളിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബെജാമിന്‍ റൂമെടുത്ത് താമസിച്ചിരുന്നത്. ജാര്‍ഖണ്ഡില്‍ നിന്ന് ഇന്ന് രാവിലെയാണ് ഇവര്‍ കട്ടപ്പനയിലെത്തിയത്. യാത്രയ്ക്കിടെ സുഹൃത്തുക്കളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാകാം ആത്മഹത്യക്ക് കാരണമെന്ന് കട്ടപ്പന പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക