കുവൈറ്റ്: കുവൈറ്റില്‍ വില്പന നടത്താനായി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായി രണ്ട് പ്രവാസികള്‍ പിടിയില്‍.
അറസ്റ്റിലായ രണ്ട് പ്രവാസികളെയും പിടിച്ചെടുത്ത മദ്യ ശേഖരവും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ്സ് ആന്റ് ആല്‍ക്കഹോള്‍ കണ്ട്രോളിന് കൈമാറി.
പ്രാദേശികമായി നിര്‍മിച്ച മദ്യമാണ് കണ്ടെടുത്തത്. രാത്രിയിലെ പട്രോളിങിനിടയിലുള്ള പതിവ് സുരക്ഷാ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.
സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഏതാനും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഒരു കാറില്‍ നിന്ന് 120 കുപ്പി മദ്യം കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക