കൊച്ചി: പ്രവർത്തനരഹിതമായ കൊച്ചിയിലെ ജെട്ടിപ്പാലത്തിലെ വഴിവിളക്കുകള്‍ തെളിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലുമായി 60 വിളക്കുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ തെക്കുവശത്തെ വിളക്കുകളാണു തെളിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എന്‍. സജീവന് അംഗങ്ങളായ വി. റജിമോന്‍, ആര്. രാജേഷ്, സജു പ്രകാശ്, വിജയാംബിക, രശ്മി, പൊതുപ്രവര്ത്തകന് സുബിന് എന്നിവര്‍ മുന്‍കൈയെടുത്താണു കേടായതു മാറ്റി പുതിയ ബള്‍ബുകള്‍ ഇട്ടത്.
കായംകുളം കായലില്‍ കൊച്ചിയുടെ ജെട്ടിയെയും പെരുമ്ബള്ളിയെയും ബന്ധിപ്പിച്ചു നിര്‍മിച്ച പാലത്തിന് 380 മീറ്റര്‍ നീളമാണുള്ളത്. വിളക്കു തെളിയാതായതോടെ പാലത്തിലൂടെയുള്ള രാത്രിയാത്ര ഭീതിയുളവാക്കുന്നതും അപകടകരവുമായിരുന്നു. രാത്രിയില്‍ പാലത്തില്‍ ഒത്തുകൂടുന്ന സമൂഹവിരുദ്ധരും ഭീഷണിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക