പറവൂര്‍:പറവൂരിൽ 64 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി യുവാവ് എക്സൈസിെന്റ പിടിയില്‍. ഗോതുരുത്ത് പഞ്ഞം കവലയില്‍ കാട്ടാശ്ശേരി വീട്ടില്‍ സന്ത്യാവിന്റ മകന് സജുവാണ് (32) അറസ്റ്റിലായത്. പറവൂര്‍ എക്സൈസ് സി.ഐ എസ്. നിജുമോന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദേശമദ്യം കണ്ടെത്തിയത്.
ഗോതുരുത്ത് തെക്കേകടവ് റോഡില്‍ മദ്യപന്മാരുടെ ശല്യം വര്‍ധിച്ചുവരുന്നതായി പരാതിയുയര്‍ന്നിരുന്നു. മുൻപും ലോക്ക് ഡൗൺ കാലയളവിലും ബിവറേജസ് ഔട്ട്ലറ്റുകളില്‍നിന്നും അധിക മദ്യം വാങ്ങി വില്പന നടത്തിയിരുന്നതായി പ്രതി എക്സൈസിനോട് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക