തലയോലപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 70കാരനെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
ചെമ്പ് ഏനാദി കിഴക്കേമാലിയില്‍ പാപ്പച്ചി എന്ന മാധവനാണ് (70) പിടിയിലായത്. 2020 ജനുവരിയിലാണ് പീഡനശ്രമം നടന്നത്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ കൗണ്‍സലിങ് നടത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന്, ചൈല്‍ഡ് ലൈന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തലയോലപ്പറമ്പ് എസ്.എച്ച്.ഒ ബിന്‍സ് ജോസഫ്, എസ്.ഐമാരായ ബാബു, പി.എസ്. സുധീരന്, സി.പി.ഒമാരായ ബിജു, സ്വപ്ന എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക