എബിസിഡിഇഎഫ് ജിഎച്ച്ഐജെകെ സുസു’ എന്നാണ് ഇന്തോനേഷ്യയിലെ യുവാവ് തന്റെ മകന് പേര് നല്‍കിയത്. വടക്കൻ സുമാത്രയിലെ മുവാര എനിം ജില്ലയിൽ പൊലീസ് നടത്തിയ വാക്സിനേഷൻ ക്യാമ്പിനിടെയാണ് 12-കാരനായ കുട്ടിയുടെ കൗതുകമുള്ള പേര് ശ്രദ്ധിക്കപ്പെട്ടത്.
പൊലീസ് ഉദ്യോഗസ്ഥനെടുത്ത വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. വാക്സിനേഷൻ സ്ലിപ്പിലും കുട്ടി ധരിച്ചിരിക്കുന്ന യൂണിഫോമിലും ഈ പേര് കാണാം. എഴുത്തുകാരനാകണമെന്ന ആഗ്രഹം കൊണ്ടാണ് താൻ മകന് ഇങ്ങനെയൊരു പേരിട്ടതെന്നാണ് പിതാവ് സുൾഫാമി പ്രാദേശിക മാധ്യമത്തോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക