കുവൈത്ത്: മകളുടെ മൃതദേഹം അഞ്ചു വര്‍ഷത്തോളം ഒളിപ്പിച്ചുവെച്ച 60 വയസുകാരി അറസ്റ്റില്‍. കുവൈത്തിലെ സാല്‍മിയയിലാണ് സംഭവം. 21 വയസുകാരനായ ഒരു യുവാവ് കഴിഞ്ഞ ദിവസം സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവത്തെ കുറിച്ച് പൊലീസ് അറിയുന്നത്.
തന്റെ സഹോദരിയെ അമ്മ 2016ല്‍ കൊലപ്പെടുത്തിയെന്നും ഫാമിലി അപ്പാര്‍ട്ട്മെന്റിലെ ബാത്ത്റൂമില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നും പൊലീസിനോട് പറഞ്ഞു.സംഭവ സ്ഥലത്തെത്തിയ പൊലീസ് വീട് പരിശോധിച്ചപ്പോള്‍ ഉപയോഗിക്കാതെ അടച്ചിട്ട ബാത്ത്റൂമില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി.
പരിശോധിക്കാനെത്തിയ പൊലീസിനെ യുവാവിന്റെ സഹോദരനും അമ്മയു ചേര്‍ന്ന് തടഞ്ഞു. മൃതദേഹവശിഷ്ടം കണ്ടെത്തിയതോടെ അമ്മയെയും പൊലീസിനെ തടഞ്ഞ മകനെയും അറസ്റ്റു ചെയ്തു.
വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് തടയാനും മര്യാദ പഠിപ്പിക്കാനുമായി മകളെ പൂട്ടിയിട്ടതെന്നും കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. മകള്‍ മരിച്ചതോടെ ഭയന്ന് സംഭവം ആരോടും പറഞ്ഞില്ലെന്ന് പൊലീസിനോട് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ച അന്വേഷണ സംഘം കുടുംബത്തിലെ മറ്റുള്ളവരുടെ മൊഴിയെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക