സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരമാണ് ജോജു ജോര്‍ജ്. പക്ഷേ ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് ഇപോള്‍ ജോര്‍ജ് ജോര്‍ജ്.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പ്രചരിച്ചെങ്കിലും ജോജു ജോര്‍ജ് സ്വയം ഡിലീറ്റ് ചെയ്തതാണെന്നും അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നു.
പ്രേക്ഷക മനസിലെ സ്ഥാനം മതി തനിക്കെന്നും അത് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കേണ്ടെന്നുമാണ് ജോജു ജോര്‍ജ് അറിയിച്ചതായുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിച്ച സമരത്തിലാണ് സംഘര്‍ഷമുണ്ടായത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോര്‍ജ് പ്രതികരിച്ചു.
രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് എന്താണ് നേടുന്നതെന്നും ജോജു ചോദിച്ചു. ഗതാഗത കുരുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക