ന്യൂഡല്‍ഹി: വീടുകളില്‍ കോവിഡ് വാക്സിനേഷന് നടത്താന്‍ നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി .50 ശതമാനത്തില്‍ താഴെ മാത്രം വാക്സിനേഷന് പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജില്ലാ കലക്ടര്മാരുമായാണ് ചര്‍ച്ചയിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
രാജ്യത്ത് ഇതുവരെ വാക്സിന് നല്‍കിയിരുന്നത് വാക്നേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കിമാത്രമാണ്. എന്നാല്‍ ഇനി മുതല്‍ വീടുകള്‍ കേന്ദ്രികരിച്ചും വാകിസിന് വിതരണം ആരംഭിക്കണമെന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
രണ്ടാം ഡോസ് വാക്സിനേഷനില്‍ ശ്രദ്ധ കേന്ദ്രികരിക്കം. വാക്സിന് വിതരണത്തിന് മതനേതാക്കാളുടെയും യുവജന സംഘടനകളുടെയും സഹായം തേടാം മെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ രണ്ടര കോടി ഡോസ് വാക്സിനാണ് സൗജന്യ വാക്സിന് ക്യാമ്പയിന്റെ ഭാഗമായി ദിവസവും വിതരണം ചെയ്യുന്നത്.
ഇപ്പോഴത്തെ മുദ്രാവാക്യം എല്ലാ വീടുകളിലും വാക്സിന് എത്തിക്കുക എന്നതാണ്.ഒരു ഡോസ് വാക്സിന് പോലും ലഭിക്കാത്ത രാജ്യത്തെ ഓരോ വീടുകളിലും എത്തിച്ചേരണം ഇതിനായി എന്‍സിസിയുടേയും എന്‍എസ്എസ് വൊളണ്ടിയര്‍മാരുടേയും സേവനങ്ങളും സ്വീകരിക്കമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക