ന്യൂഡൽഹി: “ദീപോത്സവം” ആഘോഷിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ നവംബർ 3 ന് അയോധ്യയിൽ 12 ലക്ഷം മൺവിളക്കുകൾ തെളിയിക്കും. കഴിഞ്ഞ വർഷം 6 ലക്ഷത്തിലധികം മൺവിളക്കുകൾ കത്തിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു.
ഈ വർഷം സരയൂ നദിയുടെ തീരത്ത് 9 ലക്ഷം വിളക്കുകളും ക്ഷേത്രനഗരമായ അയോധ്യയ്ക്ക് ചുറ്റും 3 ലക്ഷം ദീപങ്ങളും തെളിയിക്കും. രാംലീലയുടെ അരങ്ങേറ്റവും ലേസർ ഷോയ്ക്കൊപ്പം 3ഡി ഹോളോഗ്രാഫിക് ഡിസ്പ്ലേയും ഉൾപ്പെടുന്ന അഞ്ച് ദിവസത്തെ പരിപാടിയാണ് അയോധ്യയിൽ സംഘടിപ്പിക്കുന്നത്.
നവംബർ 1 ന് ആഘോഷങ്ങൾ ആരംഭിക്കും, നവംബർ 3 ന് വൈകുന്നേരം 6 മുതൽ 6:30 വരെ ദീപങ്ങൾ തെളിക്കും. ശ്രീലങ്കയിൽ നിന്നുള്ള ഒരു സാംസ്കാരിക സംഘത്തെയും രാംലീല അവതരിപ്പിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും നവംബർ 1 മുതൽ 5 വരെ മറ്റ് സാംസ്കാരിക പരിപാടികൾ ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക