മസ്കറ്റ്: ‘അല്‍-നസീം പാര്‍ക്ക്’ പൊതു ജനങ്ങള്‍ക്കായി തുറക്കുന്നുവെന്ന് മസ്കറ്റ് നഗരസഭ . നാളെ മുതല്‍, അടച്ചിട്ടിരുന്ന ‘അല്‍-നസീം പാര്‍ക്ക്’ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുമെന്ന് മസ്കറ്റ് നഗരസഭാ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാവിലെ എട്ട് മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.
എന്നാല്‍ ‘കല്‍ബോ പാര്‍ക്ക്’, ‘അല്‍ ഗുബ്ര ലേക്ക് പാര്‍ക്ക്’ എന്നീ രണ്ടു പാര്‍ക്കുകളില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിച്ചു വരുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങള്‍ക്കു ഇവിടെ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും നഗരസഭയുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക