പാറ്റ്ന: ബിഹാറിൽ ഗോപാൽഗഞ്ച് ജില്ലയിൽ വ്യാജ മദ്യദുരന്തത്തിൽ പത്ത് മരണം. ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
തെല്‍ഹുവാ എന്ന ഗ്രാമത്തിലാണ് വിഷമദ്യ ദുരന്തം സംഭവിച്ചത്. ഇവിടുത്തെ താമസക്കാരാണ് മരണപ്പെട്ട എല്ലാവരും എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചമോര്‍ത്തലി എന്ന സ്ഥലത്ത് നിന്നും മദ്യപിച്ചവരാണ് മരണപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇത് സംബന്ധിച്ച് പൊലീസ് ഇപ്പോഴും സ്വിരീകരണം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അസ്വാഭാവിക മരണത്തിനാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നതെന്നും.
പ്രാഥമിക അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ സാധിക്കൂ എന്നുമാണ് ഗോപാൽഗഞ്ച് ജില്ല ജില്ല എസ്.പി ഉപേന്ദ്ര നാഥ് വര്‍മ്മ പറയുന്നത്. ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലീസുകാരും തെല്‍ഹുവാ ഗ്രാമത്തില്‍ ക്യാംപ് ചെയ്ത് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക