കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതിനായി ഒരു യുഗ്മഗാനം വേണമെന്ന് സംവിധായകന് തന്നോട് പറഞ്ഞതും അതിനായി തന്നെ നിര്‍ബന്ധിച്ച വിചിത്രമായ സംഭവത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര.
ഓര്‍ക്കാനിഷ്ടപ്പെടാത്ത ചില കാര്യങ്ങളാണ് നേരിടേണ്ടി വന്നതെന്ന് താരം പറയുന്നു. കരിയറിലെ കയ്പ്പേറിയ അനുഭവങ്ങളെ കുറിച്ച് പ്രിയങ്ക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ കവരുന്നത്.
ഒരു സംവിധായകന് തന്നോട് അടിവസ്ത്രം കാണിക്കാനാവശ്യപ്പെട്ടെന്ന നടിയുടെ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. പാട്ടിന്റെ രംഗം ചിത്രീകരിക്കുന്നതിനിടെയില്‍ തന്റെ പാന്റീസ് കാണിക്കാനാണ് സംവിധായകന് ആവശ്യപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു.
കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ ആയിരുന്നു ഇത് എന്നാണ് സംവിധായകന് പറഞ്ഞതെന്നും പ്രിയങ്ക ചോപ്ര പറയുന്നു. ഏതാണ്ട് നാലു തവണയൊളം ആ വാക്ക് അയാള്‍ ആവര്‍ത്തിച്ചു എന്നും ഹിന്ദിയില്‍ കേള്‍ക്കാന്‍ തീരെ രസമില്ലാത്ത വാക്കാണ് അയാളന്ന് ഉപയോഗിച്ചിരുന്നതെന്നും പ്രിയങ്ക പറഞ്ഞു.
തന്റെ സ്റ്റൈലിസ്റ്റിനോട് ഇത് എന്നോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇതൊന്നും കാണിച്ചില്ലെങ്കില്‍ പ്രേക്ഷകര്‍ സിനിമ കാണില്ലെന്നും അവര്‍ പറഞ്ഞിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക