ചുരുങ്ങിയ കാലം കൊണ്ടുതന്നെ ചിരിച്ചും ചിന്തിപ്പിച്ചും മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഹരീഷ് കണാരൻ. നടൻ ആദ്യമായി നായകവേഷത്തിൽ എത്തുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തും നടനുമായ നിർമൽ പാലാഴി
നിര്‍മല്‍ പാലാഴിയുടെ വാക്കുകൾ
100…150 നും പ്രോഗ്രാം ചെയ്ത് ഒരുപാട് അലഞ്ഞു നടന്നിട്ടുണ്ട് ബസ്സിന്റെ സമയം കഴിഞ്ഞു ലോറികളിൽ കയറി വരാറുണ്ട് ഇല്ലെങ്കിൽ രാവിലെ വരെ ബസ്റ്റോപ്പിലും പീടിക കൊലായിലും കിടന്നിട്ടുണ്ട്.
ഇങ്ങനൊക്കെ ആണെങ്കിലും രാത്രിയാവുമ്പോ വീട്ടിലെതണം നല്ല മത്തി മുളകിട്ടതും കൂട്ടി ചോറു തിന്നണം ഇതായിരുന്നു മൂപ്പരുടെ മൂഡ് അതുകൊണ്ട് തന്നെ കഷ്ടപ്പെട്ട് ഏതെങ്കിലും ലോങ് പ്രോഗ്രാം പിടിച്ചാൽ… ഇയ്യി മുണ്ടാണ്ട് ഇരിക്കേടോ…ഇനി അവടെ വരെ പോയി എപ്പോ വീട്ടിൽ എത്താനാ…അങ്ങനെ പറഞ്ഞു പ്രോഗ്രാം ഒഴിവാക്കുമായിരുന്നു.
ഇങ്ങനത്തെ മടിയന്‍ ദൈവം കൊടുത്ത ഒരു പണിനോക്കണം നിന്ന് തിരിയാൻ സമയം ഇല്ലാതെ ഒന്ന് വീട്ടിൽ ഇരിക്കാൻ സമയം കൊടുക്കാതെ മലയാളത്തിലെ തിരക്കുള്ള ഒരു നടനാക്കി…. ഇപ്പോൾ ആദ്യമായി ഒരു സിനിമയെ നയിക്കുന്ന നായകൻ ആവുന്ന ഒരു പുതിയ തുടക്കം. പ്രിയ സ്നേഹിതന് എല്ലാവിധ വിജയാശംസകളും നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക