ആൻഡമാൻ നിക്കോബാർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നാല് പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്രഭരണ പ്രദേശത്തെ കോവിഡ്-19 ബാധിതരുടെ 7,664 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച അറിയിച്ചു.
സമ്പർക്കം കണ്ടെത്തുന്നതിനിടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അണുബാധ മൂലം പുതിയ മരണങ്ങളൊന്നും രേഖപ്പെടുത്താത്തതിനാൽ മരണസംഖ്യ 129 ആയി തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ കാലയളവിൽ മൂന്ന് പേർക്ക് രോഗം ഭേദമായതോടെ ദ്വീപസമൂഹത്തിൽ സുഖം പ്രാപിച്ചവരുടെ എണ്ണം 7,523 ആയി. കേന്ദ്രഭരണപ്രദേശത്ത് ഇപ്പോൾ 12 സജീവ കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക