മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് യാത്രികരില്‍ നിന്നായി ഒരുകോടി 90 ലക്ഷം രൂപയുടെ നാലേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി.
കോഴിക്കോട് സ്വദേശി ഹനീഫയില്‍ നിന്നും 2.28 കിലോഗ്രാം സ്വര്‍ണവും, മലപ്പുറം സ്വദേശികളായ രവീന്ദ്രനില്‍ നിന്ന് 2 കിലോ സ്വര്‍ണവും, അബ്ദുള്‍ ജലീല്‍ നിന്ന് 355 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
പിടിയിലായ ഇവര്‍ വിവിധ വിമാനത്തില്‍ വന്നവരാണ്. ഒരേ കള്ളക്കടത്ത് സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക