തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കഴിഞ്ഞ 6 മണിക്കൂറായി 21 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു വ്യാഴാഴ്ച രാവിലെ ചെന്നൈ നിന്ന് 170 കിലോമീറ്റര്‍ കിഴക്കു-തെക്കു കിഴക്കായും പുതുച്ചേരിയില്‍ നിന്ന് 170 കിലോമീറ്റര്‍ കിഴക്കായും സ്ഥിതി ചെയ്യുന്നു.
തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് വൈകുന്നേരത്തോടെ വടക്കന്‍ തമിഴ് നാട് – തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്ത് കാരയ്ക്കലിനും ശ്രീഹരിക്കൊട്ടെക്കും ഇടയില്‍ ചെന്നൈയ്ക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ മുന്നറിയിപ്പില്‍ പറയുന്നു
സംസ്ഥാനത്ത് ഇന്ന് നാലു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക