വയനാട് കണിയാമ്പറ്റയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 30 യാത്രക്കാർക്ക് പരിക്ക്. കണിയാമ്പറ്റ മൃഗാശുപത്രി കവലയിൽ ചീങ്ങാടി വളവിലാണ് അപകടമുണ്ടായത്.
കൽപ്പറ്റ മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന തടത്തിൽ, അപ്പൂസ് എന്നീ സ്വകാര്യ ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യാത്രക്കാരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. വാഹനം ഇടിച്ചതിന് പിന്നാലെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ഇത് കമ്പളക്കാട് നിന്ന് പൊലീസെത്തി പുനസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക