ആറ്റിങ്ങല്‍: അടിവസ്ത്രം ധരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സ്വയം ഷൂട്ട് ചെയ്ത് സ്ത്രീകളടക്കമുള്ള വാട്സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന എം സാബുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഓണ്‍ലൈന്‍ പഠനത്തിനായി ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍ ജീവനക്കാരുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ടത് അവമതിപ്പുണ്ടാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഡ്രൈവറുടെ പ്രവൃത്തി അച്ചടക്ക ലംഘനവും സ്വഭാവ ദൂഷ്യവുമാണെന്ന് സസ്പെന്ഷന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
അംഗീകൃത സംഘടനയുടെ വാട്സ് ആപ് ഗ്രൂപ്പിലാണ് ഇയാള്‍ അടിവസ്ത്രം ധരിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ഷൂട്ട് ചെയ്ത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ഗ്രൂപ്പില്‍ മുപ്പത്തഞ്ചോളം സ്ത്രീകളും അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക