പത്തനംതിട്ട: പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. പശ്ചിമ ബംഗാൾ സ്വദേശി സുബോധ് റായ് ആണ് മരിച്ചത്. സുബോധ് റായിയെ കൊലപ്പെടുത്തിയത് സുഹൃത്ത് പശ്ചിമ ബംഗാൾ മാല്‍ഡ സ്വദേശി സുഫൻ ഹൽദാർ ആണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഒരു ക്യാമ്പിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടയാളും കൊലപാതകിയും തമ്മിൽ നേരത്തെ വൈരാഗ്യമുണ്ടായിരുന്നു.
മദ്യപിച്ച ശേഷം ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് സുഫൻ ഹൽദാർ സുബോധിനെ കൊലപ്പെടുത്തിയത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക