കോഴിക്കോട്: കോഴിക്കോട് കാളാണ്ടിത്താഴത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്റ്റിൻ ജേക്കബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജസ്റ്റിന്റെ വീടിനടുത്തുള്ള റോഡരികിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് റോഡരികിൽ കത്തിക്കരിഞ്ഞ മൃതദേഹം അതുവഴി പോയ യാത്രക്കാരൻ കണ്ടെത്തിയത്. യാത്രക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാൻസർ രോഗിയായ ജസ്റ്റിൻ ഇതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക