സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അവാര്‍ഡുകള്‍ വിതരണം ചെയ്യും. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ജയസൂര്യ, നടി അന്ന ബെന്‍, സ്വഭാവ നടി ശ്രീരേഖ, സ്വഭാവ നടൻ സുധീഷ്, സംവിധായകന് സിദ്ധാര്‍ഥ് ശിവ,ഗായകന് ഷഹബാസ് അമന് ഗായിക നിത്യ മാമ്മൻ, തുടങ്ങി 48 പേര് മുഖ്യമന്ത്രിയില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. എം.ജയചന്ദ്രന് നയിക്കുന്ന പ്രിയഗീതം എന്ന സംഗീത പരിപാടിയും അരങ്ങേറും.
ഡിസംബർ ഒൻപത് മുതൽ പതിനാല് വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ പോസ്റ്റർ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്ന് ചടങ്ങിൽ പ്രകാശനം ചെയ്യും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചടങ്ങിന് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക