കൊച്ചി: പുരാവസ്തു തട്ടിപ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ സുഹൃത്തായ അനിത പുല്ലുയിലിനെതിരെ പോലീസ് കേസെടുത്തു. മോൻസനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ പേരും ചിത്രങ്ങളും വെളിപ്പെടുത്തിയതിനാണ് അനിതക്കെതിരെ കേസെടുത്തത്. യുവതി തന്നെയാണ് അനിതക്കെതിരെ പരാതി നൽകിയതും.
ഐ.പി.സി.228 എ (1) പ്രകാരമാണ് അനിതക്കെതിരെ കേസെടുത്തിരുകുന്നത്. രണ്ടു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അനിത ചെയ്തത്. എന്ത് ഉദ്ദേശ്യത്തോടെയാണ് ഇരയുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടത്, യുവതിയോട് എന്തെങ്കിലും വൈരാഗ്യം അനിതയ്ക്കുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയിൽ വരുമെന്നാണ് പോലീസ് നൽകുന്നവിവരം. മോൻസൺ മാവുങ്കാലിന്റെ തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ ഇറ്റലിയിൽ സ്ഥിരതാമസമാക്കിയ മലയാളിയായ അനിത പുല്ലയിലിന്റെ പേരും ഉയർന്നുവന്നിരുന്നു. മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ മോൻസന് പരിചയപ്പെടുത്തിയത് അനിതയാണെന്ന ആരോപണങ്ങളുണ്ടായിരുന്നു.
മോൻസനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ പേരും ചിത്രങ്ങളും പുറത്തു വിട്ടു: അനിത പുല്ലയിലിനെതിരെ കേസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക